SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

വീടുകളിൽ `മരണ' പ്രസവം; 9 മാസത്തിനിടെ 9 ജീവനെടുത്തു 

READ ENGLISH VERSION
hn

തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ ഒൻപത് ശിശുമരണം.

ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നിലയിൽ രാജ്യത്തിന് മാതൃകയാകുമ്പോഴാണ് ഈ ദുരവസ്ഥ.

ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഒൻപത് കുട്ടികൾ മരിച്ചത്. ആരോഗ്യവകുപ്പ് അഡ്വ.കുളത്തൂർ ജെയ്സിംഗിന് നൽകിയ വിവരാവകാശ മറുപടിയിലാണ് വെളിപ്പെടുത്തിയത്.

ആലപ്പുഴ,എറണാകുളം,തൃശൂർ ജില്ലകളിൽ രണ്ടുവീതവും തിരുവനന്തപുരം,കൊല്ലം,കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും സംഭവിച്ചു.

പ്രസവം മറ്റാരും കാണാൻ പാടില്ലെന്നും വീട്ടിൽ പ്രസവിക്കുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലതെന്നുമുള്ള ഇടുങ്ങിയ ചിന്താഗതിയാണ് ദുരന്തത്തിലേക്ക് നയിക്കുന്നതെന്ന്

ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

ചികിത്സ തേടണമെന്ന് ആശാപ്രവർത്തകരിലൂടെയും തദ്ദേശസ്ഥാപനങ്ങളിലൂടെയും വിപുലമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പലരും അവഗണിക്കുന്നു.

യഥാർത്ഥ മരണ

നിരക്ക് ഉയരും

വീട്ടിലെ പ്രസവങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ ആശുപത്രികളിലെത്താറുണ്ട്. എന്നാൽ കുഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരിക്കും. ജീവനോടെ ആശുപത്രിയിലെത്തുന്നതിനാൽ വീട്ടിലെ പ്രസവത്തെ തുടർന്നുള്ള മരണമായി കണക്കാക്കില്ല. നവജാത ശിശുക്കളുടെ മരണനിരക്കിന്റെ ഭാഗമാവും.അതിനാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലായിരിക്കും.

4 വർഷം,18 മരണം

(2021-24 വരെയുള്ള മരണം ജില്ലതിരിച്ച്)

തിരുവനന്തപുരം...................2

കൊല്ലം.....................................1

പത്തനംതിട്ട............................1

ആലപ്പുഴ.................................2

എറണാകുളം..........................2

തൃശൂർ.....................................2

പാലക്കാട്...............................1

മലപ്പുറം..................................4

കോഴിക്കോട്..........................1

കാസർകോട്...........................1

രക്തസ്രാവം, ക്രമംതെറ്റിയ

ഹൃദയമിടിപ്പ് വില്ലൻ

# അമിത രക്തസ്രാവം,കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവ പരിഹരിക്കാൻ ആശുപത്രിയിലേ കഴിയൂ.അമിത രക്തസ്രാവം ജീവൻ അപകടത്തിലാക്കും.

# പ്രസവം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടം കുറയും. അത് ബുദ്ധിമാന്ദ്യത്തിന് ഇടയാക്കും.

വിദഗ്ദ്ധരുടെ സേവനവും സംവിധാനങ്ങളുമുണ്ടെങ്കിലേ അമ്മയ്ക്കും കുഞ്ഞിനും അപകടം തരണം ചെയ്യാനാകൂ.

` എന്തുംസംഭവിക്കാമെന്നിരിക്കെ വീട്ടിൽ പ്രസവിക്കാൻ തയ്യാറെടുക്കുന്നത് ആപത്ത് ക്ഷണിച്ചു വരുത്തലാണ്.'

-ഡോ.എൻ.ശ്യാമള

മുൻ സൂപ്രണ്ട്, എസ്.എ.ടി

ആശുപത്രി,തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA