
ന്യൂഡൽഹി: തന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന സി.പി.എം നേതാവ് പി.ജയരാജന്റെ ഹർജി സുപ്രീംകോടതി ഇന്നലെ പരിഗണിച്ചില്ല. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവ് കാരണം മാറ്റുകയായിരുന്നു. ഏപ്രിൽ എട്ടിന് വീണ്ടും പരിഗണിച്ചേക്കും.
പ്രതികളായ ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് നോട്ടീസ് അയക്കാൻ കഴിഞ്ഞ ജനുവരി 17ന് കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ കുനിയിൽ ഷനൂബ്,തൈക്കണ്ടി മോഹനൻ,പാര ശശി,ജയപ്രകാശൻ,കടിച്ചേരി അജി,കൊയ്യോൻ മനു എന്നിവർക്ക് പുറമേ ഒരുവർഷം തടവുശിക്ഷ ലഭിച്ച ചിരുക്കണ്ടോത്ത് പ്രശാന്തിനോടുമാണ് നിലപാട് തേടിയത്. 1999 ആഗസ്റ്ര് 25ന് തിരുവോണ നാളിലാണ് ജയരാജനെ കണ്ണൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |