SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

സ്റ്റാർട്ടപ്പ് വളർന്നെന്ന റിപ്പോർട്ട് പണം നൽകി ഉണ്ടാക്കിയത്: സതീശൻ

b

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ അഭൂതപൂർവമായ വളർച്ച ഉണ്ടായെന്ന സ്റ്റാർട്ടപ്പ് ജീനോമിന്റെ റിപ്പോർട്ട് പണം നൽകി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്റ്റാർട്ടപ്പ് ജീനോമിന്റെ ക്ലയന്റാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. 2021 മുതൽ സ്റ്റാർട്ടപ്പ് മിഷൻ ജീനോമിന് പണം നൽകുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2021മുതൽ 48,000 യു.എസ് ഡോളറാണ് ജീനോമിന് നൽകിയത്. പണം നൽകി ഉണ്ടാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.

2019 മുതൽ 21 വരെ ഒരു കാലഘട്ടം ഉണ്ടാക്കുകയും 2021 മുതൽ 2023 ഡിസംബർ വരെ രണ്ടാമത്തെ കാലഘട്ടം ഉണ്ടാക്കുകയും ചെയ്തു. ഒന്നാമത്തെ ഘട്ടത്തിൽ നിന്ന് രണ്ടാമത്തേതിൽ എത്തിയപ്പോൾ 254 ശതമാനം വളർച്ച ഉണ്ടായെന്നാണ് അവകാശവാദം. ഇതിൽ 2019-21 കാലഘട്ടം ഒരു പെട്ടിക്കടക പോലും തുടങ്ങാത്ത കൊവിഡ് കാലമാണ്. ആശാവർക്കർമാരുടെ ഓണറേറിയം സിക്കിം വർദ്ധിപ്പിച്ചിട്ടില്ലെന്ന ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണ്. 2022 ഒക്ടോബറിൽ സിക്കിം ഓണറേറിയും 10,000 രൂപയാക്കി. ആന്ധ്രയിലും ഇൻസെന്റീവ് ഉൾപ്പെടെ 10,000 രൂപയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA