SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

വന്യജീവികളെ തുരത്താൻ തമിഴ്നാട് മാതൃകയിൽ വെർച്വൽ ഫെൻസിംഗുമായി വനംവകുപ്പ്

READ ENGLISH VERSION
k

കാസർകോട്: സംസ്ഥാനത്ത് മനുഷ്യ, വന്യജീവി സംഘർഷം കുറയ്ക്കാൻ തമിഴ്നാട് മാതൃകയിൽ സ്മാർട്ട് പദ്ധതികൾ ആവിഷ്കരിക്കാൻ വനംവകുപ്പ്. വെർച്വൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിൽ നടപ്പാക്കും. ഇതിനായി ചേർന്ന ഉന്നതതല യോഗത്തിൽ കേരളത്തിലെ ഡി.എഫ്.ഒമാർ അനുകൂല നിലപാടെടുത്തു. തുടർ നടപടികൾ പുരോഗമിക്കുകയാണ്.

മൃഗങ്ങൾ ഫെൻസിംഗിന് 100 മീറ്റർ അടുത്തെത്തിയാൽ അലാറം അടിക്കും. വിളക്കുകൾ തെളിയും. ശബ്ദം കേട്ട് ജനത്തിന് വഴിമാറി സഞ്ചരിക്കാം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അലർട്ട് ആകാം. വലിയ ശബ്ദം കേൾക്കുന്നതിലൂടെ മൃഗങ്ങളുടെ ആക്രമണ പ്രവണത കുറയുമെന്നും പറയുന്നു.


സോളാർ,​ വൈദ്യുതി വേലികൾ വന്യമൃഗങ്ങൾ തകർക്കുകയും മറികടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിക്കാൻ ആലോചിക്കുന്നത്. തമിഴ്നാട്ടിൽ 1600 വെർച്വൽ ഫെൻസിംഗ് ഉപകരണങ്ങൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വന്യജീവികളുടെ ആക്രമണവും മരണനിരക്കും കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. 1999- 21 കാലത്ത് വന്യജീവി ആക്രമണങ്ങളിൽ 49 പേർ മരിച്ചിരുന്നു. എന്നാൽ 2021- 23 കാലത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.

വെർച്വൽ ഫെൻസിംഗ്

പെരിമീറ്റർ മോണിറ്ററിംഗ് സൊല്യൂഷനാണ് വെർച്വൽ ഫെൻസിംഗ്. രാത്രിയും പകലും പ്രവർത്തിക്കും. സ്വതന്ത്രമായോ മൾട്ടി ലെയേർഡ് സുരക്ഷാ സമീപനത്തിന്റെ ഭാഗമായോ ഉപയോഗിക്കാം. സെൻസറുകളും ക്യാമറകളും ഇതിന്റെ ഭാഗമായി ഉപയോഗിക്കും. മനുഷ്യരെയും മൃഗങ്ങളെയും വാഹനങ്ങളെയും നിരീക്ഷിക്കുന്നതിനും സാന്നിദ്ധ്യം അറിയിക്കുന്നതിനും സഹായിക്കും. സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കും.

കന്നുകാലികൾക്കും സെൻസർ
കന്നുകാലികളെ നിയന്ത്രിക്കുന്നതിനും വെർച്വൽ ഫെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാം. മൃഗങ്ങൾ അക്രമാസക്തരാവുകയോ അതിരുകടക്കുകയോ ചെയ്താൽ സെൻസറുകൾ രണ്ടുഘട്ട മുന്നറിയിപ്പ് നൽകും. ആദ്യം ഓഡിയോ സിഗ്നൽ കൈമാറും. മൃഗം പ്രതികരിക്കുന്നില്ലെങ്കിൽ സെൻസറിലൂടെ പ്രകാശ പൾസ് പുറപ്പെടുവിക്കും. പരമ്പരാഗത വൈദ്യുത വേലി നൽകുന്നതിനേക്കാൾ നേരിയ ആഘാതം മാത്രമേ ഇവയ്ക്ക് ഏൽക്കുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLANING SHEDULE STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA