SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

1377 ലഹരി സ്പോട്ടുകൾ ഡ്രോൺ വലയത്തിൽ

READ ENGLISH VERSION

drug

തിരുവനന്തപുരം: സംസ്ഥാനത്ത് വൻതോതിൽ ലഹരിവ്യാപാരവും കടത്തും നടക്കുന്ന

1,377 ബ്ലാക്ക്സ്പോട്ടുകൾ പൊലീസ് കണ്ടെത്തി. 472പൊലീസ് സ്റ്റേഷൻ പരിധിയിലാണിവ.

ഏറ്റവും കൂടുതൽ തിരുവനന്തപുരം സിറ്റി (235), തിരുവനന്തപുരം റൂറൽ(118), മലപ്പുറം(92). ബ്ലാക്ക്സ്പോട്ടുകളിൽ തുടർച്ചയായി ഡ‌്രോൺപരിശോധന നടത്തി ലഹരിയിടപാടുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം 'കേരളകൗമുദി'യോട് പറഞ്ഞു.

ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ച് റെയ്ഡുകൾ നടത്തും. സംഭരണ-വിതരണ കേന്ദ്രങ്ങളും ലഹരിയെത്തിക്കുന്ന വാഹനങ്ങളും പിടികൂടും. കാരിയർമാരായ സ്ത്രീകളെയടക്കം തിരിച്ചറിയാനുമാവും. ഇതിനായി 472സ്റ്റേഷനുകളിൽ സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചു. ബ്ലാക്ക്സ്പോട്ടുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമടുത്തുള്ള തട്ടുകടകളിൽ ലഹരി വ്യാപാരമുണ്ടെന്നും കണ്ടെത്തി. എം.ഡി.എം.എ അടക്കം രാസലഹരിയാണ് കൂടുതലും വിൽക്കുന്നത്.

ലഹരിയൊഴുക്ക് തടയാൻ വിവിധ ഏജൻസികളുമായി ഏകോപനത്തിന് സംസ്ഥാനതലത്തിൽ ചീഫ്സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടറും തലവനായി നാർകോ- കോഓർഡിനേഷൻ സെന്ററും സജ്ജമാക്കി. ലഹരിയിടപാടുകാരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ദേശീയ ഡേറ്റാബേസായ നിദാനിലേക്ക് (നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് ഓൺ അറസ്റ്റഡ് നാർക്കോ ഒഫൻഡേഴ്സ്) നൽകുന്നുണ്ട്. കേസന്വേഷണത്തിന് സഹായകരമാണിത്.

ദൃശ്യങ്ങൾ പരിശോധിച്ച്,

ഉടനടി അറസ്റ്റ്

1)ബ്ലാക്ക്സ്പോട്ടുകൾക്ക് മുകളിൽ ഡ്രോൺപറത്തി പൊലീസ് ദൃശ്യങ്ങളെടുക്കും

2)ഇവ സ്റ്രേഷനുകളിലും കൺട്രോൾറൂമുകളിലും തത്സമയം പരിശോധിക്കും

3)ലഹരിവില്പനക്കാരെയും ഉപയോഗിക്കുന്നവരെയും ഉടനടി അറസ്റ്റിലാക്കും

4)ലഹരിവില്പന കേന്ദ്രങ്ങളിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡുമാവാം

5)വളരെ ഉയരത്തിൽ നിന്ന് രഹസ്യമായി ദൃശ്യങ്ങൾ പകർത്താനാവും.

6)ഇതിനായി സ്റ്റേഷനുകൾക്ക് ഡ്രോൺ വാടകയ്ക്കെടുക്കാം, വാങ്ങാം

ബ്ലാക്ക്സ്പോട്ടുകൾ

(ജില്ല, പൊലീസ് സ്റ്റേഷൻ,

ബ്ലാക്ക് സ്പോട്ടുകൾ ക്രമത്തിൽ)

തിരുവനന്തപുരം....................59,353

കൊല്ലം.....................................35,95

പത്തനംതിട്ട............................14,34

ആലപ്പുഴ..................................30,56

കോട്ടയം...................................45,70

ഇടുക്കി.....................................22, 52

എറണാകുളം..........................57,133

തൃശൂർ.....................................39,117

പാലക്കാട്................................35,82

മലപ്പുറം...................................34,92

കോഴിക്കോട്...........................34,112

വയനാട്...................................17,26

കണ്ണൂർ.....................................33,66‌

കാസർകോട്..........................18,83

ലഹരി കേസ്, അറസ്റ്റ്

(പൊലീസിന്റെ കണക്ക്)

2022............26565, 29514

2023............30555,33062

2024............27415,29706

10,829.88 കിലോ

3 വർഷത്തിനിടെ

പിടികൂടിയ കഞ്ചാവ്

ലഹരിവിവരങ്ങൾ

അറിയിക്കാം‌

9497927797, 9497979794

(ആന്റിനാർക്കോട്ടിക് സെൽ)

പിടികൂടിയ എം.ഡി.എം.എ

2022ൽ---------14.03കിലോ

2023ൽ----------14.97കിലോ

2024ൽ-----------24.71കിലോ

2025ൽ------------1.7കിലോ

(തീരെചെറിയ അളവിൽ ഉപയോഗിച്ചാലും മണിക്കൂറുകളോളം ഉന്മാദത്തിലാക്കുന്ന മയക്കുമരുന്നാണിത്)

''ബ്ലാക്ക്സ്പോട്ടുകളിൽ അതീവജാഗ്രതയോടെ പ്രവർത്തിച്ച് മാഫിയയെ തകർക്കും. ഏറ്റവും ഡിമാന്റും സപ്ലൈയുമുള്ളത് ബ്ലാക്ക്സ്പോട്ടുകളിലാണ്''

-മനോജ്എബ്രഹാം,

എ.ഡി.ജി.പി, ക്രമസമാധാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA