
മാനന്തവാടി : കാട്ടിക്കുളം രണ്ടാംഗേറ്റിന് സമീപം വാഹന പരിശോധനയ്ക്കിടെ സിവിൽ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികർ ഇടിച്ചു തെറിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സി.ഇ.ഒ ഇ.എസ് ജെയ്മോനെയാണ് വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെയ്മോനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ ഓടിച്ച അഞ്ചാംമൈൽ സ്വദേശി കാട്ടിൽ വീട്ടിൽ അലി ( 28 )യെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂടെ യാത്ര ചെയ്തയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |