
തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിനുള്ള തൊഴിൽ ദിനങ്ങളും വിഹിതവും കേന്ദ്രം വെട്ടിക്കുറയ്ക്കരുതെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു). 11കോടി തൊഴിൽ ദിനങ്ങൾ കേരളത്തിന് വേണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ 5 കോടി തൊഴിൽ ദിനങ്ങളാണ് നൽകിയത്. 2023-24ൽ 10 കോടി തൊഴിൽ ദിനങ്ങളാണ് കേരളത്തിനുണ്ടായിരുന്നത്. 2024-25ൽ തൊഴിൽ ദിനങ്ങൾ 6കോടിയാക്കി വെട്ടിക്കുറച്ചു. ഇപ്പോൾ കേരളത്തിന്റെ ആവശ്യത്തെ കണക്കിലെടുക്കാതെ വീണ്ടും തൊഴിൽ ദിനങ്ങൾ കുറവുവരുത്തിയ നടപടി പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല, കഴിഞ്ഞ ഡിസംബർ മാസത്തിന് ശേഷം കേരളത്തിന് അവകാശപ്പെട്ട കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭിച്ചിട്ടില്ല. 955 കോടിയാണ് ലഭിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |