
കൊച്ചി: കൊവിഡ് കാല വിവരശേഖരണത്തിന് സർക്കാർ സ്പ്രിംഗ്ളർ കമ്പനിയെ ചുമതലപ്പെടുത്തിയതിൽ അഴിമതിയാരോപിക്കുന്ന പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതി ജൂൺ 9ന് പരിഗണിക്കാൻ മാറ്റി. കേസിൽ 2020 ഏപ്രിൽ 24ലെ ഇടക്കാല ഉത്തരവിന് ശേഷം എന്തു സംഭവിച്ചെന്നറിയിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. സ്പ്രിംഗ്ളർ കമ്പനിയും മറുപടി സമർപ്പിക്കണം. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഒരു കൂട്ടം ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |