SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

മാസപ്പടിയിൽ വിജിലൻസ് അന്വേഷണാവശ്യം: വിധി ഇന്ന്

ed

കൊ​ച്ചി​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൾ​ ​വീ​ണാ​ ​വി​ജ​യ​ന് ​സി.​എം.​ആ​ർ.​എ​ൽ​ ​ക​മ്പ​നി​ ​ഇ​ല്ലാ​ത്ത​ ​സേ​വ​ന​ത്തി​ന് ​പ്ര​തി​ഫ​ലം​ ​ന​ൽ​കി​യെ​ന്ന​ ​ആ​ദാ​യ​ ​നി​കു​തി​ ​ഇ​ന്റ​റിം​ ​സെ​റ്റി​ൽ​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ക​ണ്ടെ​ത്ത​ലി​ൽ​ ​മു​ഖ്യ​മ​ന്ത്രി,​ ​മ​ക​ൾ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന​ ​പ​രാ​തി​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ത​ള്ളി​യ​തി​നെ​തി​രെ​ ​സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​എം.​എ​ൽ.​എ​യും​ ​ക​ള​മ​ശേ​രി​ ​സ്വ​ദേ​ശി​ ​പ​രേ​ത​നാ​യ​ ​ഗി​രീ​ഷ് ​ബാ​ബു​വുമാണ് ഹർജി നൽകിയത്. ജസ്റ്റിസ് കെ. ബാബുവാണ് വിധി പറയുക. അന്വേഷണാവശ്യം തള്ളിയ ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലൻസ് കോടതിയോട് നിർദ്ദേശിക്കണമെന്നാണ് രണ്ട് ഹർജികളിലെയും ആവശ്യം. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചതിനെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വിഷയം കോടതി പരിശോധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA