
കൊച്ചി: ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വമുണ്ടെന്ന് സി.ബി.ഐ കോടതി. തട്ടിപ്പ് കേസിലെ നാലാംപ്രതി അലൻ സാമുവലിന്റെ ജാമ്യാപേക്ഷ തള്ളിയാണ് ജഡ്ജി എൻ. ശേഷാദ്രിനാഥന്റെ സുപ്രധാനമായ നിരീക്ഷണം.
പ്രതികളായ സൈദ് മുഹമ്മദ്, ടി.ജെ. വർഗീസ് തുടങ്ങിയവർ വിവിധ ഇടങ്ങളിൽ സാധാരണക്കാരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നു. അവർ അറിയാതെ വൻ ഇടപാടുകൾ നടത്തുന്നതിന് പ്രതികൾക്ക് വിവരങ്ങൾ കൈമാറിയെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ബാങ്കുകൾക്ക് ഈ തട്ടിപ്പിൽ കൈകഴുകാനാവില്ല. ക്രിമിനലുകൾക്ക് തട്ടിപ്പിന് സാഹചര്യം സൃഷ്ടിക്കുന്നത് കുറ്റകരവും നടപടി നേരിടേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.
അസാധാരണ ഇടപാടുകൾ
എന്തുകൊണ്ട് അറിയിച്ചല്ല
പാവപ്പെട്ടവർക്ക് നക്കാപ്പിച്ച നൽകി അവരുടെ പേരിൽ തുറക്കുന്ന അക്കൗണ്ടുകളിലൂടെ അസാധാരണ ഇടപാടുകൾ നടക്കുന്നത് നിരീക്ഷിക്കാനും പൊലീസിനെയുൾപ്പെടെ അറിയിക്കാനും ബാങ്കുകൾക്ക് ബാദ്ധ്യത
ലോൺ ആപ്പുകളിലൂടെ കബളിപ്പിക്കപ്പെടാൻ കാരണം ഉദ്യോഗസ്ഥരുടെ ഉദാസീനതയാണ്. ക്രിമിനലുകൾ നിയമവിരുദ്ധപ്രവർത്തനം നടത്തുമ്പോൾ കാഴ്ചക്കാരാവരുത് ബാങ്ക് ഉദ്യോഗസ്ഥർ
തോന്നിയപോലെ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ നൽകിയത് ഔദ്യോഗിക കൃത്യനിർവഹണമെന്ന് പറഞ്ഞ് ഒഴിയാനാവില്ല. ബാങ്കുകൾക്ക് സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |