
കൊച്ചി: വയനാട് മാതൃകാ ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 519.61 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. സർക്കാർ നിശ്ചയിച്ച 26.5 കോടി മാത്രമാണ് ഹൈക്കോടതിയിൽ കെട്ടിവച്ചിരിക്കുന്നതെന്നും വിപണിവിലയുടെ അഞ്ച് ശതമാനം മാത്രമാണിതെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ജസ്റ്റിസ് ടി.ആർ. രവി പരിഗണിച്ചത്.
ഹർജിക്കാരുടെ 78.73 ഹെക്ടർ ഭൂമി 2013ലെ നിയമപ്രകാരം ഏറ്റെടുക്കണമെന്നാണ് സിംഗിൾബെഞ്ച് ഉത്തരവെന്നും ഇത് നടപ്പാക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളതും ഇതിൽ ഇടക്കാല ഉത്തരവുള്ളതും ചൂണ്ടിക്കാട്ടിയാണ് ഹർജി മാറ്റിയത്. ഏപ്രിൽ ഒന്നിന് വിഷയം ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്‌ക്കെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |