SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ചെന്നൈ കാലാവസ്ഥ അറിയിപ്പ് ഹിന്ദിയിലും

ew

ചെന്നൈ: ത്രിഭാഷ പദ്ധതിയെ എതിർക്കുന്ന സ്റ്റാലിന്‍ സർക്കാരിന് പ്രകോപനവുമായി കേന്ദ്രസർക്കാർ. ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്ര നീക്കം. തമിഴ്നാട്ടിലെ ജനവികാരം ബി.ജെ.പിക്ക് വിഷയം അല്ലെന്ന് വീണ്ടും തെളിഞ്ഞെന്ന് സു. വെങ്കടേശൻ എം.പി ആരോപിച്ചു.

പ്രകൃതി ദുരന്തത്തിൽ സഹായിക്കാത്ത കേന്ദ്രം ആണ്‌ ഹിന്ദിയിൽ അറിയിപ്പ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം തമിഴ്നാട് സർക്കാർ ഒഴിവാക്കിയിരുന്നു. പകരം തമിഴ് അക്ഷരം ഉപയോഗിച്ചു. 2010 ജൂലായിൽ ഔദ്യോഗിക രൂപ ചിഹ്നം രാജ്യത്ത് അംഗീകരിച്ചതിനു ശേഷം ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഇത് ആദ്യമാണ്.ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ മറവിൽ ബി.ജെ.പി ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നുവെന്ന വാദം ശക്തമക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്റെ നീക്കം. ഡി.എം.കെ മുൻ എം.എൽ.എയുടെ മകനും ഐഐടി പ്രൊഫസരുംആയ ഉദയകുമാർ രൂപകല്പന ചെയ്ത രൂപ ചിഹ്നം ഇന്ത്യ മുഴുവൻ അംഗീകരിച്ചതാണെന്നും അത് വേണ്ടെന്ന് വയ്ക്കുന്ന സ്റ്റാലിൻ വിഡ്ഢി ആണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വിമര്‍ശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA