SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

ആശ്രിതനിയമനം പുനഃസ്ഥാപിക്കണം: എ.എച്ച്.എസ്.ടി.എ

sad

തിരുവനന്തപുരം:എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ ആശ്രിത നിയമനം ഇല്ലാതാക്കാനുളള സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു. കേരള വിദ്യാഭ്യാസ ചട്ടം 14 എ, 51 ബി, 24 എ, 9 എ എന്നിവ പ്രകാരം എയ്ഡഡ് സ്‌കൂളിലെ ജീവനക്കാർ സർവീസിലിരിക്കെ മരണപ്പെട്ടാൽ സർക്കാർ സർവീസിൽ ആശ്രിത നിയമനം ലഭിക്കുന്നതുപോലെ എയിഡഡ് സ്‌കൂളുകളിലും നിയമനം നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA