SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

അക്ഷര വെളിച്ചമേകി 'ദീപ്തി' കൂടുതൽ പേരിലേക്ക്

s

കൊച്ചി: കാഴ്ച പരിമിതർക്കുള്ള ബ്രെയിലി സാക്ഷരതാ പദ്ധതിയായ 'ദീപ്തി" വ്യാപിപ്പിക്കും. നിലവിലെ ക്ലാസുകൾ അവസാനിച്ചാൽ കൂടുതൽ ജില്ലകളിലെ പഠിതാക്കളെ ഉൾപ്പെടുത്തും. തൊഴിൽ പരിശീലനവും നൽകും.

സംസ്ഥാന സാക്ഷരതാമിഷൻ കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡുമായി ചേർന്ന് നടപ്പാക്കുന്നതാണ് ദീപ്തി. പ്രാഥമിക വിദ്യാഭ്യാസം സാധിക്കാത്തവരെയാണ് ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ 2,855 കാഴ്ചപരിമിതരുണ്ട്. പത്തു ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത 350 പേരാണ് ആദ്യബാച്ചിൽ പഠനം ആരംഭിച്ചത്. 15 വയസിന് മുകളിലുള്ളവരായിരിക്കണം. 20 കേന്ദ്രങ്ങളിലാണ് പഠനം.

നൂറ് വിദ്യാർത്ഥികളുള്ള പാലക്കാട് ജില്ലയിലാണ് കൂടുതൽ പഠിതാക്കളുള്ളത്. രണ്ടാമത് 50 പേർ പഠിക്കുന്ന എറണാകുളം. ആലപ്പുഴ- 42, കോട്ടയം-42, മലപ്പുറം-25, ഇടുക്കി-22, കാസർകോട്-21, തിരുവനന്തപുരം-16, തൃശൂർ- 15, വയനാട്-17 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ. കാഴ്ചയില്ലാത്ത 72 അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇവരിൽ നിന്ന് 25 പേരാണ് ഇപ്പോൾ ക്ലാസ് എടുക്കുന്നത്.

120 മണിക്കൂർ ക്ലാസ്

120 മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. നാലുമാസംകൊണ്ട് പൂർത്തിയാക്കണം. പഠിതാവിനും സഹായിക്കും യാത്രാബത്തയും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ നൽകും. അതത് തദ്ദേശസ്ഥാപനങ്ങൾ ചെലവു വഹിക്കും. ബ്രെയിലി ഉപകരണങ്ങൾ ഡെറാഡൂണിൽ നിന്നാണ് എത്തിച്ചത്.

കാഴ്ച പരിമിതരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
എ.ജി. ഒലീന,ഡയറക്ടർ

സാക്ഷരതാ മിഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLIND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA