SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

18 നഴ്സുമാർക്ക് കൂടി ജർമ്മൻ വർക്ക് പെർമിറ്റ്

w

തിരുവനന്തപുരം: നോർക്ക ട്രിപ്പിൾ വിൻ കേരളാ പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളിൽ ഉൾപ്പെട്ട ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയാക്കിയ എട്ട് നഴ്സുമാർക്ക് കൂടി വർക്ക് പെർമിറ്റുകൾ കൈമാറി. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനാണ് കൈമാറിയത്. കഴിഞ്ഞദിവസം 10 നഴ്സുമാർക്ക് പെർമിറ്റ് കൈമാറിയിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുമാത്രമേ വിദേശയാത്രകൾ ചെയ്യാവൂ എന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. തൊഴിൽ തട്ടിപ്പുകൾ തടയാൻ നിയമനിർമ്മാണം ഉൾപ്പെടെയുളള നടപടികൾ സ്വീകരിച്ചുവരികയാണ്. കേരളത്തിന്റെ അംബാസിഡർമാർ കൂടിയായ നഴ്സുമാർ മികച്ച സേവനപാരമ്പര്യം നിലനിറുത്താൻ ശ്രമിക്കണമെന്നും പറഞ്ഞു. ജർമ്മനിയിലേയ്ക്ക് ട്രിപ്പിൾ വിൻ വഴി റിക്രൂട്ട്‌ചെയ്ത നഴ്സുമാർ അടുത്ത ആറുമാസത്തിനുളളിൽ 1000 പിന്നിട്ട് വലിയ കൂട്ടായ്മയായി മാറുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി പറഞ്ഞു.

വി​ദേ​ശ​യാ​ത്ര​യ്ക്കാ​യി​ ​നോ​ർ​ക്ക​ ​ശു​ഭ​യാ​ത്ര​ ​വാ​യ്പാ​ ​പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം​;​ ​നോ​ർ​ക്ക​ ​ശു​ഭ​യാ​ത്ര​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മ​ല​പ്പു​റ​ത്തെ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​പ്ര​വാ​സി​ ​ക്ഷേ​മ​ ​വി​ക​സ​ന​ ​സ​ഹ​ക​ര​ണ​ ​സം​ഘ​വു​മാ​യി​ ​ക​രാ​ർ​ ​കൈ​മാ​റി.​ ​തൈ​യ്ക്കാ​ട് ​നോ​ർ​ക്ക​ ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​റ​സി​ഡ​ന്റ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ​ ​സാ​ന്നി​ധ്യ​ത്തി​ൽ​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​സി.​ഇ.​ഒ​ ​അ​ജി​ത് ​കോ​ള​ശ്ശേ​രി​യും,​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​ഡ​യ​റ​ക്ട​ർ​ ​കെ​ ​വി​ജ​യ​കു​മാ​റും​ ​ത​മ്മി​ലാ​ണ് ​ക​രാ​ർ​ ​കൈ​മാ​റി​യ​ത്.​ ​ച​ട​ങ്ങി​ൽ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ഡ​യ​റ​ക്ട​ർ​ ​ആ​ർ.​ ​ശ്രീ​കൃ​ഷ്ണ​പി​ള​ള,​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​മാ​നേ​ജ​ർ​ ​പ്ര​കാ​ശ് ​പി​ ​ജോ​സ​ഫ്,​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA