SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

ഗ്രാജ്വേറ്റ് ഇന്റേൺ: അപേക്ഷ ക്ഷണിച്ചു

d

തിരുവനന്തപുരം: ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ വിവിധ ഓഫീസുകളിലേക്ക് ഗ്രാജ്വേറ്റ് ഇന്റേൺസിനായുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഭാഗത്തിൽ 70 ശതമാനം മാർക്കുള്ളവരയായിരിക്കണം അപേക്ഷകർ. കേരളത്തിൽ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 30ന് മുമ്പ് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിംഗ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം- 695009 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2459365, 2459159, www.hed.kerala.gov.in , ce.hed@kerala.gov.in .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA