
തിരുവനന്തപുരം: ആനുകൂല്യങ്ങൾ തടഞ്ഞുവച്ചും അമിത ജോലിഭാരം അടിച്ചേൽപ്പിച്ചും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ അതിജീവന യാത്ര ഇന്ന് കണ്ണൂരിൽ ആരംഭിക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി.ഡി.എഫ് സംസ്ഥാന ഭാരവാഹികളായ ഡി.അജയകുമാർ, ടി.സോണി, എം.മുരുകൻ, ദീപു ശിവ, എസ്.കെ.മണി എന്നിവരും സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |