SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും

see

തിരുവനന്തപുരം: അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾപ്രവേശനം ഉറപ്പാക്കാൻ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. മേയ് മാസമാണ് ക്യാമ്പയിൻ. അതിഥിത്തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസത്തിൽ പിന്നോട്ടു പോകുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്നുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർ മുതലായവരുടെ സേവനം പ്രയോജനപ്പെടുത്തും. മേയ് ഏഴിന് സർക്കാരിന്റെ നാലാംവാർഷിക പരിപാടിയിൽ ഈ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തും. എസ്.സി.ഇ.ആർ.ടി സമഗ്ര വിദ്യാഭ്യാസപരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്‌കൂൾപ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിച്ച് ആറുമാസത്തിലൊരിക്കൽ പരിഷ്‌കരിക്കണം. അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA