SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

നിലത്തിഴഞ്ഞ് പ്രതിഷേധിച്ച് സി.പി.ഒ ഉദ്യോഗാർത്ഥികൾ

et

തിരുവനന്തപുരം: 'ഞാൻ മരിച്ചാൽ സമരം ചെയ്യുന്നവർക്ക് ജോലി കിട്ടുമോ?​ എങ്കിൽ മരിക്കാം. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നു, ഫിസിക്കലും കഴിഞ്ഞു. ഇപ്പോഴും സ്‌കൂൾവണ്ടിയിൽ ആയയാണ്. തുച്ഛമായ വരുമാനം വാപ്പയ്ക്കും ഉമ്മയ്ക്കും മരുന്നിനുപോലും തികയില്ല. ഞാനെന്റെ മാതാപിതാക്കളെ തെരുവിൽ തള്ളണോ." തിരുവനന്തപുരം കാട്ടാക്കട സ്വദേശി സലീനയുടെ കൈമുട്ടുകളിൽ മാത്രമല്ല,​ വാക്കുകളിലും ചോര പൊടിഞ്ഞു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമ്പോൾ ഞങ്ങളിലൊരാൾ ആത്മഹത്യ ചെയ്‌തെന്ന് കേൾക്കേണ്ടിവരും. -വനിത സി.പി.ഒ ഉദ്യോഗാർത്ഥികളുടെ നിലത്തിഴയൽ പ്രതിഷേധത്തിന് ശേഷം സലീന മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഉച്ചയ്ക്കുശേഷം ആരോഗ്യം മോശമായതോടെ സലീനയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.

ചോരയൊലിച്ച്

ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ ഉദ്യോഗാർത്ഥികളുടെ നിലത്തിഴയൽ പ്രതിഷേധം വൈകാരിക രംഗങ്ങൾക്ക് വഴിയൊരുക്കി. രാവിലെ 10:45 നാണ് പ്രതിഷേധമാരംഭിച്ചത്. മുദ്രാവാക്യം വിളികളോടെ സമരക്കാർ നടപ്പാതയിലൂടെ ഇഴഞ്ഞു.കൈമുട്ടുകൾ പൊട്ടി അവർ കരഞ്ഞു. തളർന്നുവീണ കാസർകോട് സ്വദേശി ധന്യ,​ കായംകുളം സ്വദേശി അഭയ എന്നിവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റിന്റെ കാലാവധി 19 ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. നിരാഹാരസമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. 967 പേരുള്ള റാങ്ക് ലിസ്റ്റിൽ 292 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA