
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോൺക്ലേവിന് ഇന്ന് തുടക്കം. തിരുവനന്തപുരം കനകക്കുന്നിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ, ജി.ആർ.അനിൽ, പി.എ. മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 12ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |