
കൊച്ചി: കേരള സർവകലാശാലയിൽ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള 'യൂണിവേഴ്സിറ്റി ഇലക്ഷൻ ഐഡന്റിറ്റി കാർഡ്" കൈമോശം വന്ന വിദ്യാർത്ഥിയെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് ഹാജരാക്കി വോട്ട് ചെയ്യാൻ അനുവദിച്ച് ഹൈക്കോടതി. ചാത്തന്നൂർ എം.ഇ.എസ് കോളേജിലെ ബി.കോം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി എ. അദ്നാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്രിസ് എൻ. നഗരേഷിന്റെ ഉത്തരവ്. വോട്ടർ പട്ടികയിൽ ഹർജിക്കാരന്റെ പേരുണ്ടായിരുന്നു. എന്നാൽ വോട്ടേഴ്സ് ഐ.ഡി കൂട്ടുകാരൻ വാങ്ങിനോക്കിയശേഷം തിരിച്ചുകിട്ടിയില്ലെന്നാണ് ഹർജിക്കാരന്റെ പരാതി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡിൽ വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് ഹൈക്കോടതി യൂണിവേഴ്സിറ്റിയോട് നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |