
തിരുവനന്തപുരം: പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നതായി ശശി തരൂർ എം.പി. തിരിച്ചടിക്ക് നൂറ് ശതമാനം പിന്തുണ നൽകുന്നു. നമുക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലായിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിൽ അഭിമാനിക്കുകയാണ്. അവിടത്തെ സാധാരണ ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചിട്ടില്ല. ദീർഘമായ യുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് വേണ്ടതെന്നും തരൂർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |