SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

നിലമ്പൂരിൽ മത്സരിക്കില്ലെന്ന് വ്യാപാരികൾ

f

തൃശൂർ: നിലമ്പൂരിൽ മത്സരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഇരു മുന്നണികളും നടത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കൾ സമീപിച്ച് വ്യാപാര മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. തൃശൂരിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വർക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സിനീയർ വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, ട്രഷറർ എസ്‌.ദേവരാജൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: H
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA