SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

രാഷ്ട്രീയം ഇനി​യും പറയും: വേടൻ

pic

കൊച്ചി: കാലിക്കറ്റ് യൂണി​വേഴ്സി​റ്റി​യി​ൽ തന്റെ പാട്ടുപഠി​പ്പി​ക്കാൻ ആരോടും പറഞ്ഞി​ട്ടി​ല്ലെന്ന് വേടൻ വ്യക്തമാക്കി​. പഠി​പ്പിച്ചാലും ഇല്ലെങ്കിലും തനി​ക്ക് പ്രശ്നമി​ല്ലെന്നും പെരുമ്പാവൂരി​ൽ അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയത്തോട് പകവീട്ടലാണ് നടക്കുന്നത്. എങ്കി​ലും പാട്ടു​നി​റുത്തി​ല്ല. ഇതാണ് തന്റെജോലി​. പാട്ട് പഠി​പ്പി​ക്കാൻ തീരുമാനി​ച്ചത് ഭാഗ്യമാണ്. സന്തോഷമുണ്ട്. കുട്ടി​കൾക്ക് എത്തി​പ്പി​ടി​ക്കാൻ സാധിക്കുന്ന ഇടത്തല്ലേ പാട്ട്. ഇനി​യും രാഷ്ട്രീയം പറയുമെന്നും വേടൻ വ്യക്തമാക്കി​. ബി.ജെ.പി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് പാട്ട് ഉൾപ്പെടുത്തിയതിനെതിരെ വൈസ് ചാൻസലർക്ക് പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA