SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

മത്സ്യത്തൊഴിലാളി അംഗത്വത്തിനുള്ള അപേക്ഷ

s

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വത്തിനുള്ള അപേക്ഷകൾ 31വരെ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കാം.ഫേട്ടോ,ആധാർ,റേഷൻകാർഡ്,ബാങ്ക് പാസ്സ് ബുക്ക്വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്,വള്ളത്തിന്റെ ക്ഷേമനിധി വിഹിതം അടവ് രസീത്, ബോട്ട് ഉടമയുടെ സാക്ഷ്യപത്രം,അപേക്ഷകന്റെ മത്സ്യഗ്രാമത്തിൽ നിലവിൽ മത്സ്യത്തൊഴിലാളി അംഗത്വമുള്ള ഒരാളുടെ ക്ഷേമനിധി പാസ്സ്ബുക്ക് കോപ്പി എന്നിവ സമർപ്പിക്കണം. ഫിഷർമെൻ ഇൻഫർമേഷൻ മനേജ്‌മെന്റ് സിസ്റ്റം വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അക്ഷയ സെന്ററുകളിലൂടെയും സമർപ്പിക്കാം. അപേക്ഷ പകർപ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ നൽകണം. അപേക്ഷകർക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അപ്പീൽ നൽകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA