SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.33 AM IST

സ്കൂളുകളിൽ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണം: രാഹുൽ ഗാന്ധി

s

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സമയബന്ധിതമായ പൊതു ഓഡിറ്റ് നടത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാരിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിലാണ് എക്സിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.

കേരള സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങും മുമ്പാണ് രാഹുലിന്റെ പോസ്റ്റ്.

ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം.ആറ് വർഷം മുമ്പ് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചതിനെത്തുടർന്ന് സ്കൂളുകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൊല്ലത്ത് സ്കൂളിൽ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള മിഥുന്റെ ജീവൻ നഷ്ടപ്പെട്ടത് വളരെയധികം വേദനിപ്പിക്കുന്നു. ഓരോ കുട്ടിക്കും സുരക്ഷിതമായ പഠന അന്തരീക്ഷത്തിനുള്ള അവകാശമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA