SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

ശബരിമലയിൽ താത്‌കാലിക സെക്യൂരിറ്റി ഗാർഡ്

d

തിരുവനന്തപുരം: ശബരിമല,പമ്പ,നിലയ്ക്കൽ ക്ഷേത്രങ്ങളിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തിൽ താത്‌കാലിക സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നു. വിമുക്തഭടന്മാർക്കും പൊലീസ്, എക്‌സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനകളിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. സേനകളിൽ കുറഞ്ഞത് അഞ്ചുവർഷം ജോലി നോക്കിയിരിക്കണം. പ്രായപരിധി - 2026 ജനുവരി 30ന് 65 വയസ്സ്. പ്രതിദിനം 900 രൂപ ശമ്പളം. താമസവും ഭക്ഷണവും സൗജന്യം. അപേക്ഷാഫോറം www.travancoredevaswomboard.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച ഫോറം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ, തിരുവിതാംകൂർ ദേവസ്വംബോർഡ്, നന്ദൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ sptdbvig@gmail.com ഇ-മെയിൽ വിലാസത്തിലോ അയയ്ക്കണം. ഓൺലൈനായും അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 30. ഫോൺ - 09605513983, 09497964855​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA