SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

 ഡോക്ടറെ വെട്ടിയ സംഭവം പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് നൽകിയേക്കും

j

കോഴിക്കോട്: താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ഡോ. വിപിനെ ആക്രമിച്ച കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയേക്കും. നിലവിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതിയെ വിശദമായി ചോദ്യം ചെയ്താലെ ആക്രമണത്തിൽ വ്യക്തത വരികയുള്ളുവെന്ന് താമരശ്ശേരി എസ്.ഐ. സായൂജ് കുമാർ വ്യക്തമാക്കി.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ താമരശ്ശേരി പൊലീസിൽ പരാതി നൽകി.

വെട്ടുന്നതിന് തലേ ദിവസം സനൂപ് തന്നെ അന്വേഷിച്ച് ആശുപത്രിയിലെത്തിയിരുന്നുവെന്ന് ഡോ. ഗോപാലകൃഷ്ണൻ പറ‌ഞ്ഞു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് ഡി.എം.ഒ റിപ്പോർട്ട് നൽകി. പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ള ഡോ. വിപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതിനിടെ ആശുപത്രി പരിസരം സേഫ് സോണായി പ്രഖ്യാപിക്കുക, സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒ.പി,കാഷ്വാലിറ്റി അടക്കം ഒരു സേവനവും ഉണ്ടാകില്ലെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ​ ​സു​ര​ക്ഷ​:​ന​ട​പ​ടി​ക​ൾ​ ​അ​റി​യി​ക്ക​ണം

കൊ​ച്ചി​:​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​ന​ഴ്‌​സു​മാ​രു​ടെ​യും​ ​മ​റ്റു​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​ന്തൊ​ക്കെ​ ​മു​ൻ​ക​രു​ത​ൽ​ ​സ്വീ​ക​രി​ക്കാ​മെ​ന്ന് ​അ​റി​യി​ക്കാ​ൻ​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​ഡോ.​ ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്ത് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​സ​ർ​ക്കാ​രി​ന് ​ര​ണ്ടാ​ഴ്ച​ ​അ​നു​വ​ദി​ച്ചു.​താ​മ​ര​ശേ​രി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ഡോ​ക്ട​റെ​ ​വെ​ട്ടി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി.​ ​കൊ​ട്ടാ​ര​ക്കാ​ര​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ഹൗ​സ് ​സ​ർ​ജ​നാ​യി​രു​ന്ന​ ​ഡോ.​ ​വ​ന്ദ​ന​ ​ദാ​സ് ​കൊ​ല്ല​പ്പെ​ട്ട​തും​ ​കോ​ട​തി​ ​പ​രാ​മ​ർ​ശി​ച്ചു.​ ​ന​ട​പ​ടി​ക​ളെ​ ​തു​ട​ർ​ന്ന് ​അ​തി​ക്ര​മ​ങ്ങ​ൾ​ ​കു​റ​ഞ്ഞെ​ങ്കി​ലും​ ​ആ​വ​ർ​ത്തി​ക്കു​ന്ന​ത് ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA