SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

സോളാർ ചട്ടത്തിൽ നേരിട്ട് തെളിവെടുക്കും

f

തിരുവനന്തപുരം: ബില്ലിംഗ് രീതിയിൽ മാറ്റം ഉൾപ്പെടെ പുരപ്പുറ സോളാർ ചട്ടം പരിഷ്കരിക്കാനുള്ള കരടിൻമേൽ ഓൺലൈൻ തെളിവെടുപ്പിന് പുറമെ ഉപഭോക്താക്കളിൽ നിന്ന് നേരിട്ടും തെളിവെടുപ്പ് നടത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണിത്. ഒക്ടോബർ 22, 28, 29, 30 തീയതികളിൽ തിരുവനന്തപുരം,എറണാകുളം,പാലക്കാട്,കോഴിക്കോട് നഗരങ്ങളിലാണ് തെളിവെടുപ്പ് . 22ന് തിരുവനന്തപുരം പി.എം.ജി പ്രിയദർശിനി പ്ലാനറ്റോറിയം കോൺഫറൻസ് ഹാളിലും 28ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 29ന് പാലക്കാട് ടോപ്പ്ഇൻടൗണിലും 30ന് കോഴിക്കോട് ക്രിസ്ത്യൻ കോളേജിനടുത്തുള്ള സിറ്റി ഹൗസിലും നടക്കും. രാവിലെ 11മുതൽ വൈകിട്ട് 5വരെയാണ് തെളിവെടുപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.erckerala.orgലെ ലിങ്ക് മുഖേന 10ന് രാവിലെ 10മണി മുതൽ രജിസ്റ്റർ ചെയ്യണം. തിരുവനന്തപുരത്തെ രജിസ്‌ട്രേഷൻ 19ന് വൈകിട്ട് 5വരെയാണ്. മറ്റ് സ്ഥലങ്ങളിലെ രജിസ്‌ട്രേഷൻ 24ന് വൈകിട്ട് 5മണി വരെയും. വിവരങ്ങൾക്ക് www.erckerala.org.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA