SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

എയ്‌ഡഡ് സ്കൂൾ നിയമനം:അപ്പീൽ മാറ്റി

d

കൊച്ചി:എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിൽ ഇളവുകളനുവദിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിനെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച നിബന്ധനയ്‌ക്കെതിരെ കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനടക്കം നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെയാണ് അപ്പീൽ.
2018 നവംബർ 18നും 2021 നവംബർ 8നുമിടയിൽ നടന്ന നിയമനങ്ങൾക്ക് നിബന്ധനയോടെ അംഗീകാരം നൽകാനായിരുന്നു ഡിവിഷൻബെഞ്ച് ഉത്തരവ്. എന്നാൽ സ്‌കൂളിലെ ആദ്യ ഒഴിവ് ബാക്‌ലോഗ് കണക്കാക്കി ഭിന്നശേഷിക്കാർക്കായി നീക്കിവയ്‌ക്കണമെന്നതടക്കമുള്ള നിർദ്ദേശമാണ് സർക്കാർ പുറപ്പെടുവിച്ചത്. ഇത് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA