SignIn
Kerala Kaumudi Online
Thursday, 22 October 2026 1.37 PM IST

മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ആം​ബു​ല​ൻ​സിൽ പ​മ്പ​യിലെത്തി​ക്ക​ണം ​സ​ന്നി​ധാ​ന​ത്തെ മരണത്തിൽ ഹൈക്കോടതി

d

കൊച്ചി:ശബരിമല സന്നിധാനത്ത് വച്ച് മരിക്കുന്ന ഭക്തരുടെ മൃതദേഹങ്ങൾ പമ്പയിലേക്ക് ആംബുലൻസിൽ എത്തിക്കണമെന്ന് ഹൈക്കോടതി.പമ്പയിലെ ആംബുലൻസ് ഇതിനായി ഉപയോഗിക്കാൻ ദേവസ്വംബോർഡിന് അനുമതി നൽകി.സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് മൃതദേഹത്തോടുള്ള അനാദരവാണെന്നു മാത്രമല്ല,അയ്യപ്പൻമാർക്ക് തടസമുണ്ടാക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 150പേർക്ക് ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നും ഇതിൽ 40-42 പേർ മരിക്കുന്നെന്നും കോടതി നിരീക്ഷിച്ചു.ഈ സീസണിൽ എട്ടുദിവസത്തിനിടെ എട്ടുപേരാണ് മരിച്ചത്.പെട്ടെന്നുള്ള ശാരീരിക ആയാസം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രോട്ടോക്കോൾ തയാറാക്കണം
ഭക്തരുടെ സുരക്ഷയും ആരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിറുത്തി വിശദമായ പ്രോട്ടോക്കോൾ തയാറാക്കി പ്രസിദ്ധീകരിക്കാൻ ദേവസ്വംബോർഡിന് നിർദ്ദേശം നൽകി.ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അച്ചടി,ഇലക്ട്രോണിക്,ദൃശ്യമാദ്ധ്യമങ്ങളിലൂടെ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുകയും വേണം.പൊതു അറിയിപ്പുകൾ,ബാനറുകൾ,എസ്.എം.എസ് അലേർട്ടുകൾ എന്നിവയിലൂടെയും അറിയിക്കണം.


ആരോഗ്യകാര്യങ്ങൾ,തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ,വെർച്വൽ ക്യൂ സംവിധാനം സംബന്ധിച്ച നിർദ്ദേശങ്ങൾ എന്നിവ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തണം
പ്ലാസ്റ്റിക്,രാസകുങ്കുമം,ഷാമ്പൂ പായ്ക്കറ്റുകൾ തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുത്തണം
അയ്യപ്പന്മാരുടെ വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അറിയിക്കണം

ര​ണ്ട് ​തീ​ർ​ത്ഥാ​ട​ക​ർ​ ​മ​രി​ച്ചു

മ​ല​ക​യ​റു​ന്ന​തി​നി​ടെ​ ​ഹൃ​ദ​യാ​ഘാ​തം​ ​മൂ​ലം​ ​ര​ണ്ട് ​തീ​ർ​ത്ഥാ​ട​ക​ർ​ ​മ​രി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​കൈ​താ​രം​ ​ചെ​റി​യ​പ്പ​ള്ളി​ ​വ​ര​മം​ഗ​ലം​ ​വ​ട​ക്കേ​ട​ത്ത് ​എം.​വി.​ ​രേ​ണു​ക​ ​(66​),​ ​കോ​യ​മ്പ​ത്തൂ​ർ​ ​സ്വ​ദേ​ശി​ ​എ.​എ​ച്ച്.​ ​മു​ര​ളീ​ധ​ൻ​ ​(49​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​രേ​ണു​ക​യ്ക്ക് ​മ​ര​ക്കൂ​ട്ട​ത്തി​ൽ​വ​ച്ചും​ ​മു​ര​ളീ​ധ​ര​ന് ​അ​പ്പാ​ച്ചി​മേ​ട്ടി​ൽ​ ​വ​ച്ചു​മാ​ണ് ​ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA