SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

വീക്ഷണം മുഖപ്രസംഗം കോൺ.നയത്തിനെതിര് : സണ്ണി ജോസഫ്

d

തൃശൂർ: വീക്ഷണം പത്രത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു വന്ന മുഖപ്രസംഗം കോൺഗ്രസ് നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

ഇത് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. രാഹുലിന്റെ വിഷയത്തിൽ നടപടിയെടുത്തത് താനും പ്രതിപക്ഷ നേതാവും ചേർന്നല്ല. 25ൽ അധികം നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനമാണത്. രാഹുൽ ഒളിവിലാണോയെന്നറിയാൻ ഥാൻ അന്വേഷണ ഏജൻസിയല്ല. ഇക്കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. എം.എൽ.എ സ്ഥാനത്ത് തുടരണമോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഇത്തരം കേസിൽ ചാർജ് ഷീറ്റുള്ളവർ വരെ നിയമസഭയിലെത്തി പ്രസംഗിക്കുന്നുണ്ട്.

ശബരിമല കൊള്ള മറയ്ക്കാനാണ് രാഹൂൽ മാങ്കൂട്ടത്തിലിന്റെ വിഷയം പൊക്കി കൊണ്ടുവന്നതെന്ന് പ്രസ്‌ക്ലബിന്റെ 'വോട്ട് വൈബ് ' പരിപാടിയിൽ അദ്ദേഹം

പറഞ്ഞു. ശബരിമല വിഷയം ഉയർന്നു വന്നപ്പോഴാണ് ഇപ്പോൾ പരാതിക്കാരി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ഇത്തരക്കാരുള്ളതിനാലാണോ അവിടെ പരാതി നൽകിയതെന്ന് സംശയിക്കണം. കേരളത്തിലെ ജനങ്ങളെ അലട്ടുന്ന പ്രശ്‌നം ശബരിമലയിലെ സ്വർണമോഷണമാണ്. കോടതിയുടെ ഇടപെടലുണ്ടായിട്ടും പ്രത്യേക അന്വേക്ഷണ സംഘത്തെ നിയോഗിച്ചിട്ടും സ്വർണം കണ്ടെത്താനോ പ്രമുഖരായ പ്രതികളിലേക്കെത്താനോ സാധിച്ചിട്ടില്ല. ജയിലിൽ കഴിയുന്ന സി.പി.എം നേതാക്കന്മാരെ ഇപ്പോഴും പാർട്ടിയും സർക്കാരും സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA