SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

രാഹുലിന്റെ ഒളിയിടം തേടി പൊലീസ്

fd

പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കായി വലവിരിച്ച് പൊലീസ്. രാഹുൽ ബന്ധപ്പെടാൻ സാദ്ധ്യതയുള്ള വ്യക്തികളും കേന്ദ്രങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം വൈകീട്ട് പൊലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്ത് വക്കീൽ ഓഫീസിൽ എത്തിയ രാഹുൽ നിലവിൽ എവിടെയാണെന്ന് യാതൊരു സൂചനയുമില്ല.

കഴിഞ്ഞദിവസം പകൽ കുറച്ചു നേരം ഫോൺ ഓൺ ആയപ്പോൾ പാലക്കാട് ടവർ ലെക്കേഷനാണ് കാണിച്ചിരുന്നത്. ഇതേ തുടർന്നാണ് പാലക്കാട് ജില്ല വിട്ടുപോയിട്ടുണ്ടാകില്ല എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എന്നാൽ, ഫോൺ പാലക്കാട്ട് മറ്റാരെയെങ്കിലും ഏല്പിച്ച് ഓൺ ചെയ്യിച്ചശേഷം തിരുവനന്തപുരത്തേക്കോ, മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ മാറിയിട്ടുണ്ടാകുമെന്നാണ് സംശയം.

പാലക്കാട്ടെ ഫ്ളാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഇന്നോവ ക്രിസ്റ്റ കാർ പാലക്കാട്ടെ ഫ്ളാറ്റിൽ തന്നെയുണ്ട്. മറ്റൊരു കാറിലാണ് തിരുവനന്തപുരത്തേക്ക് പോയത്. സന്തത സഹചാരിയായ ഒരു പഴ്സനൽ സ്റ്റാഫ് അംഗം ഒപ്പമുണ്ടെന്നാണ് സൂചന. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്. രാഹുൽ നൽകിയ മുൻകൂർ ജാമ്യഹർജി ബുധനാഴ്ചയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അജ്ഞാത കേന്ദ്രത്തിൽ തുടരുന്നതെന്ന് സൂചന. ഇന്നലെയും എം.എൽ.എ ഓഫീസ് തുറന്നുപ്രവർത്തിച്ചു. പേഴ്സണൽ സ്റ്റാഫ് അംഗവും ഡ്രൈവറും മാത്രമാണ് ഓഫീസിലെത്തിയത്.

അതേസമയം പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പൊതുസ്ഥലങ്ങളിൽ പതിപ്പിച്ച് എസ്.എഫ്.ഐ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് പ്രതിഷേധിച്ചത്.

രാ​ഹു​ലി​ന് ​തെ​റ്റ് ​പ​റ്റി​:​ ​കെ.​ ​സു​ധാ​ക​രൻ

ക​ണ്ണൂ​‌​ർ​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​ന്യാ​യീ​ക​രി​ച്ച​ ​പ്ര​സ്താ​വ​ന​ ​തി​രു​ത്തി​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ.​ ​രാ​ഹു​ലി​ന് ​തെ​റ്റ് ​പ​റ്റി​യെ​ന്ന​ത് ​ശ​രി​യാ​ണ്.​ ​പ​ക്ഷേ,​രാ​ഷ്ട്രീ​യ​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ക്കേ​ണ്ടെ​ന്നാ​ണ് ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​തെ​റ്റ് ​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ന​ട​പ​ടി​ ​തു​ട​ര​ട്ടെ.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​നെ​ ​ഹ​നി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​വ​സ്തു​ത​ ​എ​ന്തെ​ന്ന് ​തി​രി​ച്ച​റി​യ​ണം.​ ​ഉ​ണ്ണി​ത്താ​ന്റെ​ ​മ​റു​പ​ടി​യോ​ട് ​പ്ര​തി​ക​രി​ക്കാ​ൻ​ ​താ​ൻ​ ​ഇ​ല്ലെ​ന്നും​ ​വാ​യ​ക്ക് ​തോ​ന്നു​ന്ന​ത് ​കോ​ത​ക്ക് ​പാ​ട്ട് ​എ​ന്ന​ ​മ​ട്ടി​ലു​ള്ള​ ​ആ​ളാ​ണ് ​ഉ​ണ്ണി​ത്താ​നെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​വി​മ​ർ​ശി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA