SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

തദ്ദേശതിരഞ്ഞെടുപ്പ് വിലയിരുത്തി

d

തിരുവനന്തപുരം:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ വിവിധ പ്രവർത്തനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വിലയിരുത്തി.ഇന്നലെ പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ,ജനറൽ ഒബ്സർവർമാർ,ചെലവ് നിരീക്ഷകർ എന്നിവർ ഓൺലൈനായി പങ്കെടുത്തു.തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണവും കാൻഡിഡേറ്റ് സെറ്റിംഗും,സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ പ്രവർത്തനങ്ങൾ,ക്രമസമാധാനപാലനം, പ്രശ്നബാധിത ബൂത്തുകളിലെ മുൻകരുതലുകൾ, സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷണം തുടങ്ങിയവ സംബന്ധിച്ച പുരോഗതി വിലയിരുത്തി.പ്രചാരണപ്രവർത്തനങ്ങളിൽ ഹരിതചട്ടപാലനവും മാതൃകാപെരുമാറ്റചട്ടവും ഉറപ്പാക്കണമെന്നും ചെലവ് നിരീക്ഷണം കർശനമാക്കണമെന്നും കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA