SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

വോട്ടെടുപ്പിന്റെ പിറ്റേന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ്

d

തിരുവനന്തപുരം: പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ അന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശം നൽകി. പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തിരഞ്ഞെടുപ്പിന്റെ തലേദിവസം രാവിലെ മുതൽ പോളിംഗ് ദിവസം പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ്. ഇത് പോളിംഗ് ദിവസം രാത്രിയേറെ വൈകുകയോ, അടുത്തദിവസം രാവിലെ വരെ നീണ്ടുപോകുകയോ ചെയ്യാറുണ്ടെന്നതിനാലാണ് ഈ ആനുകൂല്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA