SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ആരോഗ്യ മേഖലയിൽ ആദ്യപരിഗണന പൊതുജനങ്ങൾക്ക് :മുഖ്യമന്ത്രി, വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി

READ ENGLISH VERSION
photo

നെടുമങ്ങാട്/തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രഥമ പരിഗണന പൊതുജനങ്ങൾക്ക് തന്നെയാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചില പരാതികൾ ഉയർന്നിരുന്നു. ഇതു പരിഹരിക്കാൻ ഉത്തരവാദിത്ത പൂർണമായ നടപടികൾ ഉണ്ടാകും. പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. 2016ന് മുമ്പ് ആരോഗ്യ രംഗത്തുൾപ്പെടെ തകർച്ചയായിരുന്നു. തകരാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ല. ആധുനിക കാലത്തെ രോഗങ്ങൾക്കെല്ലാം ചികിത്സ നൽകാനുള്ള കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികൾ മാറി. കോവിഡ് കാലം അത് തെളിയിച്ചതാണ്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കി. എല്ലാ പ്രദേശങ്ങളിലും ആശുപത്രികൾ ജനസൗഹൃദമായി. നവജാത ശിശുമരണ നിരക്കിൽ അഭിമാനകരമായ സ്ഥാനത്താണ് കേരളം. ഇതാണ് നമ്മുടെ നാട് നേടിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി,നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ.ജയദേവൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ,ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന , ആർ.ഡി.ഒ ജയകുമാർ കെ.പി, നഗരസഭ വൈസ് ചെയർപേഴ്‌സൺ ലക്ഷ്മി സുരാജ്,ബ്ലോക്ക് പ്രസിഡന്റ് ആർ.വൈജുകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.എസ്.ബിജു,സി.സാബു,സി.പി.എം ഏരിയാസെക്രട്ടറി കെ.പി.പ്രമോഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

ക​ത്രി​ക​ ​കു​ടു​ങ്ങി​യ​ത് ഒ​റ്റ​പ്പെ​ട്ട ​സം​ഭ​വം: ഗോ​വി​ന്ദൻ

ആ​ല​പ്പു​ഴ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​ ​രോ​ഗി​യു​ടെ​ ​വ​യ​റ്റി​ൽ​ ​ആ​ർ​ട്ട​റി​ ​ഫോ​ഴ്‌​സെ​പ്സ് ​(​ക​ത്രി​ക​)​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​സം​ഭ​വം​ ​വ​ള​രെ​ ​ഒ​റ്റ​പ്പെ​ട്ട​താ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഗോ​വി​ന്ദ​ൻ​ .​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​സം​ഭ​വം​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലെ​ന്നും​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ​ ​ഓ​രോ​ ​വ​കു​പ്പും​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​സം​ഭ​വം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ആ​രോ​ഗ്യ​മേ​ഖ​ല​ ​മൊ​ത്തം​ ​പ​രാ​ജ​യ​മെ​ന്ന് ​പ​റ​യാ​നാ​കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA