SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

f

തിരുവനന്തപുരം: ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ സംഘർഷത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ പ്രവാസികേരളീയരുടേയും നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും ആശങ്കകളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള അടിയന്തര മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA