SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ

d

ആലപ്പുഴ: സർക്കാർ അതിജീവിതക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ല. പരാതിയിൽ വസ്തുത ഉള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്. ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് ഒരാളെ പരിഗണിക്കുമ്പോൾ അയാളുടെ പ്രവർത്തന മികവാണ് മുഖ്യമായി ശ്രദ്ധിക്കുന്നത്. നല്ല രീതിയിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി മുന്നോട്ടുകൊണ്ടുപോയിരുന്നു. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. അതിനായി പ്രഗത്ഭരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടുത്ത സർക്കാർ നിയമനിർമ്മാണം നടത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA