SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.58 PM IST

യു.ഡി.എഫിന്റെ മുഖ്യമന്ത്രിമാർ ഇനിയും കൂടും:ശിവൻകുട്ടി

fd

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള തർക്കത്തെ പരിഹരിച്ച് മന്ത്രി വി.ശിവൻകുട്ടി. യു.ഡി.എഫിന്റെ പാരമ്പര്യം ഇതാണ്.ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മാറില്ലെന്നും മന്ത്രി പറഞ്ഞു.സി.പി.എമ്മിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല.140 സീറ്റ് കിട്ടുമെന്ന് പറഞ്ഞാലും യു.ഡി.എഫിനോട് എന്തിന് തർക്കിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഇപ്പോൾ അവർക്ക് എത്ര മുഖ്യമന്ത്രിയായി.ഇനിയും കൂടും.കഴിഞ്ഞ തവണ യു.ഡി.എഫ് വകുപ്പുകൾ വരെ തീരുമാനിച്ചിരുന്നു.കാറിന്റെ നമ്പരിന്റെ കാര്യത്തിൽ മാത്രമായിരുന്നു ഒരു സംശയം ഉണ്ടായിരുന്നത്. ചിലർ ജ്യോത്സ്യൻ പറഞ്ഞ നമ്പറൊക്കെയായി വന്നപ്പോഴാണ് ഇവിടെ ഫലം വേറെയായത്." ശിവൻകുട്ടി പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA