SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുക്കും: മന്ത്രി ശിവൻകുട്ടി

u

മലപ്പുറം: വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചികിത്സയിൽ കഴിയുന്നവരുടെ എല്ലാ ചെലവും സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കും. മരിച്ച അദ്ധ്യാപകർക്ക് പകരക്കാരെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി നിയമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. അപകടത്തെ തുടർന്ന് മാനസികാഘാതത്തിലായ വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസലിംഗ് നൽകും. അപകടത്തിൽ സമഗ്രാന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ മരിച്ചവരുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ച അമ്പലപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെത്തി അന്ത്യാഞ്ജലിയർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VALPPARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA