SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ആശ ടീച്ചർ നാട്ടിലും നിറസാന്നിദ്ധ്യം

d

മലപ്പുറം: വൻ ജനാവലിയാണ് അദ്ധ്യാപികയായ ആശയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ കൊളത്തൂരിലെ കൂമുള്ളിക്കളം വീട്ടിലെത്തിയത്. സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന ആശ നാട്ടിലും സജീവമായിരുന്നു. വിനോദയാത്ര പോയ ആശ ഇടയ്ക്കിടെ മക്കളെയും ഭർത്താവിനെയും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ എന്നിവർ ആശയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വൈകിട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. 11.15ന് വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 1.30ന് തറവാട്ട് വളപ്പിൽ സംസ്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VALPPARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA