SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി, വേനൽക്കാല ആവശ്യകത മുൻകൂട്ടി കണ്ടില്ല: റഗുലേറ്ററി കമ്മിഷൻ

s

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്.ഇ.ബിയുടെ ആസൂത്രണമില്ലായ്മയാണെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 250 മെഗാവാട്ട് അടിയന്തിരമായി വാങ്ങാൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് വേനൽക്കാല ആവശ്യകത മുൻകൂട്ടി കാണാത്തതിലെ പോരായ്മ ചൂണ്ടിക്കാട്ടിയത്.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങുന്നതിന് കോർ കമ്മിറ്റിയും ഓപ്പറേഷൻസ് കമ്മിറ്റിയുമൊക്കെയുണ്ടെങ്കിലും യാഥാർത്ഥ്യം വിലയിരുത്തുന്നതിൽ വീഴ്ചയുണ്ടായി. ദിവസേനയുള്ള വൈദ്യുതി ഉൽപാദനം,ആവശ്യകത, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ പരിശോധിച്ചുള്ള ആസൂത്രണത്തിൽ പോരായ്മ സംഭവിച്ചു. കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ പോലും കെ.എസ്.ഇ.ബി യഥാസമയം ഹാജരാക്കിയില്ല.
കാലാവസ്ഥാ വ്യതിയാനം, വേനൽ മഴയിലെയും എൽ.പി.ജിയുടെയും കുറവ് എന്നിവ വൈദ്യുതി ഉപഭോഗം വർദ്ധിപ്പിച്ചു. പീക്ക് സമയ ഉപഭോഗം കുറയ്ക്കുന്നതിന് ഉചിതമായ മാർഗങ്ങളും ബോധവൽക്കരണ നടപടികളും സ്വീകരിക്കാമായിരുന്നു. വേനൽക്കാല ആവശ്യകത വർദ്ധിക്കാത്ത സംസ്ഥാനങ്ങളിൽ നിന്ന് കൈമാറ്റ കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കുന്നതിലും വീഴ്ച വന്നു. വേനലിലെ വൈദ്യുതി പ്രതിസന്ധി കേരളത്തിൽ ആദ്യമല്ല. മുൻകാല അനുഭവങ്ങൾ മനസ്സിലാക്കി ക്രമീകരണമൊരുക്കേണ്ടതായിരുന്നു. 2024ലും സമാന സാഹചര്യമുണ്ടായി. ഇക്കൊല്ലം മാർച്ച് മാസത്തിന്റെ തുടക്കം തന്നെ വേനൽ മഴയിലെ കുറവ് പ്രകടമായി. പശ്ചിമേഷ്യയിലെ യുദ്ധം എൽ.പി.ജി ക്ഷാമവും രൂക്ഷമാക്കി.ഈ സാഹചര്യം നിരീക്ഷിച്ച് കാര്യക്ഷമമായ സംവിധാനം കെ.എസ്.ഇ.ബി ഒരുക്കിയില്ല.

കു​തി​ച്ചു​യ​ർ​ന്ന്

വൈ​ദ്യു​തി​ ​ഉ​പ​ഭോ​ഗം


വേ​ന​ൽ​ചൂ​ടി​ൽ​ ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗം​ ​കു​തി​ച്ചു​യ​ർ​ന്ന​താ​ണ് ​കേ​ര​ള​ത്തി​ൽ​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി​യ​ത്.​ ​നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​ ​വി​വി​ധ​ ​ക​രാ​റു​ക​ൾ​ ​വ​ഴി​ ​ല​ഭി​ച്ചി​രു​ന്ന​ ​വൈ​ദ്യു​തി​യി​ൽ​ ​കു​റ​വു​ണ്ടാ​യ​തും​ ​ടേം​എ​ഹെ​ഡ് ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​വാ​ങ്ങാ​ൻ​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​അ​നു​മ​തി​ ​വൈ​കി​യ​തും​ ​വൈ​ദ്യു​തി​ ​ക്ഷാ​മ​ത്തി​ന് ​കാ​ര​ണ​മാ​യി​ ​കെ.​എ​സ്.​ഇ.​ബി​ ​പ​റ​യു​ന്നു.​ ​ഓ​വ​ർ​ലോ​ഡ് ​മൂ​ലം​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളും​ ​ത​ക​രാ​റി​ലാ​കു​ന്നു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും​

​വൈ​ദ്യു​തി​ ​കി​ട്ടാ​നി​ല്ല
വേ​ന​ൽ​ ​ക​ന​ത്ത​തോ​ടെ​ ​ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​വൈ​ദ്യു​തി​ ​ആ​വ​ശ്യ​ക​ത​ ​കൂ​ടി.​ ​രാ​ജ്യ​ത്തെ​ ​മൊ​ത്തം​ ​വൈ​ദ്യു​തി​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 252.07​ ​ജി​ഗാ​വാ​ട്ട് ​എ​ന്ന​ ​റെ​ക്കാ​ഡി​ലേ​ക്ക് ​കു​തി​ച്ചു​യ​ർ​ന്നു.​ 2024​-​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ 250​ ​ജി​ഗാ​വാ​ട്ടാ​ണ് ​ക​ട​ന്ന​ത്.

കെ.​എ​സ്.​ഇ.​ബി​ ​ഡാ​മു​ക​ളി​ലെ​ ​ജ​ല​നി​ര​പ്പ്:​ 30.91​ %
ശ​നി​യാ​ഴ്ച​യി​ലെ​ ​പ്ര​തി​ദി​ന​ ​ഉ​പ​യോ​ഗം​:​ 115.075​ ​ദ​ശ​ല​ക്ഷം​ ​യൂ​ണി​റ്റ്
പീ​ക്ക് ​സ​മ​യ​ ​ഉ​പ​യോ​ഗം​:​ 5770​ ​മെ​ഗാ​വാ​ട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA