SignIn
Kerala Kaumudi Online
Thursday, 25 June 2026 2.59 AM IST

വീണാ ജോർജ് നഷ്ടപരിഹാരം നൽകണം;ടി.ഒ.മോഹനൻ

fdggfd

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ തനിക്ക് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്ന് വീണാ ജോർജ് മൊഴി നൽകിയ സാഹചര്യത്തിൽ റിമാൻഡിലായ 5 കെ.എസ്.യു പ്രവർത്തകർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് അഡ്വ.ടി.ഒ.മോഹനൻ. മന്ത്രിയും സ്പീക്കറും നടത്തിയ നാടകമായിരുന്നു ഇതെന്നും ഇരയായ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമകുറ്റമാണ് ചുമത്തിയതെന്നും മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളോട് മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA