SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വ്യാജകത്ത്: കെ. സുധാകരന്റെ മരുമകനെ ചോദ്യം ചെയ്തു

ss

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി പ്രചരിപ്പിച്ച കേസിൽ കെ. സുധാകരന്റെ മരുമകൻ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ, കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരന് ജയസാദ്ധ്യതയില്ലെന്നും ടി.ഒ. മോഹനനെ നിറുത്തിയാൽ വിജയം ഉറപ്പാണെന്നും കാണിച്ച്, സണ്ണി ജോസഫ് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്ക് കത്ത് നൽകി എന്ന നിലയിൽ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിച്ചിരുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക ലെറ്റർഹെഡ് ഉപയോഗിച്ച്, സണ്ണി ജോസഫിന്റെ ഒപ്പ് കൃത്രിമമായി ചേർത്താണ് ഈ കത്ത് നിർമ്മിച്ചതെന്നാണ് സണ്ണി ജോസഫിന്റെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA