SignIn
Kerala Kaumudi Online
Saturday, 27 June 2026 1.06 AM IST

മുഖ്യമന്ത്രിതർക്കം: ജനങ്ങളുടെ തീരുമാനമാകും ഹൈക്കമാന്റിന്റേത്:സി.പി.ജോൺ

d

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ ജനങ്ങളുടെ തീരുമാനമാകും കോൺഗ്രസ് ഹൈക്കമാന്റ് കൈകൊള്ളുകയെന്നും ഹൈക്കമാന്റ് നിശ്ചയിക്കുന്നത് സി.എം.പി അംഗീകരിക്കുമെന്നും നിയുക്ത എം.എൽ.എ യും സി.എം.പി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ പറഞ്ഞു. പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു. പരിഗണിക്കുന്ന മൂന്നുപേരിൽ ആരോടും സി.എം.പിയ്‌ക്ക് പ്രത്യേക താല്പര്യമില്ല.

എന്തുസംഭവിച്ചു എന്ന് തല ഉയർത്തി നോക്കണമെന്നാണ് ഇന്ത്യയിലെ ഇടതുപക്ഷത്തോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനുണ്ടായ തെറ്റുകൾ സംബന്ധിച്ച് തുറന്ന ചിന്തയും തിരുത്തലും വേണം. അതിന് എം.എ ബേബി തയ്യാറാകുമോ എന്നാണ് അറിയേണ്ടതെന്നും മന്ത്രിയാകുമോ എന്ന ചോദ്യത്തിന് യു.ഡി.എഫിന്റെ സീനിയറായ ഘടക കക്ഷിയാണ് സി.എം.പിയെന്നും യു.ഡി.എഫിലെ തത്വം സ്റ്റാറ്റസ്കോയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA