SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

'മുഖത്ത് എപ്പോഴും പുഞ്ചിരി കരുതണം'

s

ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ സപ്തതി നിറവിൽ

തിരുവനന്തപുരം: സുദർശനക്രിയയിലൂടെ മനസിനെ ഒഴിഞ്ഞ സ്ലേറ്റ് പോലെ പരിശുദ്ധമാക്കുന്ന ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ സപ്തതി നിറവിൽ. ജീവിത വിഷമങ്ങൾ ഇല്ലാതാക്കാൻ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി കരുതണമെന്ന സന്ദേശം നൽകുന്ന രവിശങ്കറിന് 13 നാണ് 70 വയസ് തികയുന്നത്.

തമിഴ്‍നാട്ടിലെ പാപനാശത്ത് 1956 മേയ് 13 നായിരുന്നു ജനനം.ആദിശങ്കരൻ ജനിച്ച അതേ ദിവസം ജനിച്ചതു കൊണ്ടാണ്‌ ശങ്കർ എന്ന പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകിയത്.1990-കളിൽ സിത്താറിസ്റ്റ് രവിശങ്കറിനെ കണ്ടതിനുശേഷമാണ് ശ്രീ ശ്രീ എന്നു പേരിനോടൊപ്പം ചേർത്തത്.നാലാമത്തെ വയസ്സിൽ ഭഗവത് ഗീത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത അദ്ദേഹം, ചെറുപ്പകാലത്തു തന്നെ യോഗ അഭ്യസിച്ചു തുടങ്ങി. മഹർഷി മഹേഷ് യോഗിയായിരുന്നു ആദ്യഗുരു.ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ രവിശങ്കർ,കർണ്ണാടകയിലെ കുവേംബു സർ‌വകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടി.

1982-ൽ 25-ാമത്തെ വയസിൽ കർണ്ണാടക ശിവമൊഗ്ഗയിലെ ഭദ്രാനദിക്കരയിൽ 10 ദിവസത്തെ ഏകാന്തവാസത്തിന് ശേഷമാണ് സുദർശനക്രിയ എന്നപേരിൽ താളത്തിലുള്ള ശ്വസനക്രിയാ രീതിയുമായി അദ്ദേഹം പുറത്തുവന്നത്. പ്രാണായാമത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനായി രൂപകൽപന ചെയ്തതായിരുന്നു സുദർശനക്രിയ.


1982 ൽ സ്ഥാപിച്ച ആർട്ട് ഒഫ് ലിവിംഗ് ഫൗണ്ടേഷൻ സാമൂഹ്യ സംബന്ധമായ ഇടപെടലുകളും നടത്തുന്നുണ്ട്.വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതാണ് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.വിദ്യാഭ്യാസ, മനുഷ്യാവകാശ പാരിസ്ഥിതിക പ്രവർത്തനത്തിനൊപ്പം സമൂഹത്തിലെ അക്രമം, രോഗം,തിന്മ തുടങ്ങിയ പ്രശ്നങ്ങൾക്കും ഈ സംഘടന പരിഹാരം നൽകുന്നു.182 രാജ്യങ്ങളിലാണ് ഈ പ്രസ്ഥാനത്തിന് ശാഖകളുള്ളത്. ആർട്ട് ഓഫ് ലിവിംഗിന്റെ 45 -ാ മത് വാർഷികം കൂടിയാണിപ്പോൾ.

ബംഗളുരു കനക്പുര റോഡിലാണ് ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കൊളംബിയൻ സർക്കാരിനെതിരെ പോരാട്ടത്തിനിറങ്ങിയ റവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഒഫ് കൊളംബിയ റിബലുകളെ പിന്തിരിപ്പിച്ച് സമാധാനം സ്ഥാപിച്ചതിന്റെ പേരിൽ കൊളമ്പിയ സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ സിമോൺ ബൊളിവർ ഓർഡർ ഓഫ്‌ ഡെമോക്രസി നൽകി ആദരിച്ച അദ്ദേഹം ഇറാഖിലും ശ്രീലങ്കയിലും സിറിയയിലും യുക്രെയ്നിലും സമാധാന ദൗത്യവുമായെത്തി.2016 ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിക്കുകയും ചെയ്തു .

ആർട്ട് ഓഫ് ലിവിംഗിന്റെ 45- വാർഷികാഘോഷവും ശ്രീശ്രീ രവിശങ്കറിന്റെ 70 -ാംജന്മദിനത്തിന്റെ ഭാഗമായുള്ള ആഗോളസമ്മേളനവും ഇന്ന് ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും. 13 ന് ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തിൽ ലോക സമാധാനത്തിനായുള്ള ആഗോള ധ്യാനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA