SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

സതീശൻ ആലുവയിലെ വീട്ടിൽ

c

കൊച്ചി: മുഖ്യമന്ത്രി നിർണയത്തിൽ ഡൽഹിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആലുവയിലെ വീട്ടിൽ തുടരുകയാണ് വി.ഡി സതീശൻ. ജനവികാരം കോൺഗ്രസ് ഹൈക്കമാൻഡ് കണ്ടില്ലെന്ന് നടിക്കില്ലെന്ന പ്രതീക്ഷയിലാണ് അനുഭാവികൾ.

ഡൽഹിയിൽ സുദീർഘമായ ചർച്ചകൾക്കു ശേഷം ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സതീശൻ തിരിച്ചെത്തിയത്. ആലുവ ദേശത്തെ വീട്ടിലായിരുന്നു ഇന്നലെ. പറവൂർ മണ്ഡലത്തിലെ മൂന്ന് വിവാഹങ്ങളിൽ പങ്കെടുത്തു. രണ്ട് മരണ വീടുകൾ സന്ദർശിച്ചു. ഉച്ചയ്‌ക്കു ശേഷം വീട്ടിൽ തന്നെ തുടർന്നു.ഡൽഹിയിലെ നീക്കങ്ങളുൾപ്പെടെ സതീശനും അനുയായികളും വിലയിരുത്തുന്നുണ്ട്. ഡൽഹിയിലെ നിരവധി നേതാക്കളും സതീശനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് സതീശനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA