SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.10 AM IST

വിഴിഞ്ഞം ഓഹരി കൈമാറ്റം : സി.പി.ഐ സമരം തുടങ്ങും

നിയമ നടപടിയില്ല
തിരുവന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ സമരം തുടങ്ങാൻ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. നിയമ നടപടിക്ക് പോകില്ല.

നിയമനടപടിയിലേക്ക് കടക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ,നിയമനടപടി വേണ്ടെന്നായിരുന്നു യോഗം തീരുമാനിച്ചത്. കോടതിയിൽ കേസ് പരാജയപ്പെട്ടാൽ രാഷ്ട്രീയമായി പാർട്ടിക്ക് ദോഷമുണ്ടാക്കും. ഇതിനെ യു.ഡി.എഫ് വ്യാപക പ്രചരണത്തിന് ഉപയോഗിക്കും. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും.സംസ്ഥാന താൽപര്യം ഹനിക്കുന്നതാണ് ഓഹരിക്കൈമാറ്റ തീരുമാനം. സംസ്ഥാന സർക്കാർ ഇതിന് കൂട്ടുനിൽക്കുകയാണെന്ന് എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. ഓഹരിക്കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നപ്പോൾ ഇതിനെ അനുകൂലിച്ചാണ് സി.പി.എം നേതാവ് പി..രാജീവ് പ്രതികരിച്ചതെന്ന് വിമർശനമുയർന്നു.. . പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്നും പിറകോട്ട് പോകില്ല. ആവശ്യം അംഗീകരിക്കുന്നതുവരെ എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാട് സ്വീകരിക്കാൻ നേതൃത്വത്തെ

ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA