SignIn
Kerala Kaumudi Online
Monday, 31 August 2026 12.47 AM IST

ഹോട്ടലിൽ നിന്ന് ചാടി യുവതി മരിച്ച സംഭവം ആത്മഹത്യ

t

 ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊല്ലം: സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണ് യുവതി മരി​ച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ആലപ്പുഴ മാരാരിക്കുളം എസ്.എൻ പുരം ചാരമംഗലം വിഷ്ണുനിവാസിൽ നാഗപ്പന്റെയും ശശികലയുടെയും മകൾ വൃന്ദയാണ് (27) മരിച്ചത്. ഒപ്പം താമസി​ച്ചി​രുന്ന എറണാകുളം സ്വദേശി​യായ യുവാവി​നെ ചോദ്യം ചെയ്ത് വി​ട്ടയച്ചു. ആത്മഹത്യ പ്രേരണ സംശയിക്കാവുന്ന കാരണങ്ങളൊന്നും കണ്ടെത്തി​യി​ല്ലെന്നും പൊലീസ് പറഞ്ഞു.

കൊല്ലം ആശ്രാമത്ത് സ്വകാര്യ ഇവന്റ് കമ്പനി നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായി എത്തി​യതാണ് വൃന്ദയും സുഹൃത്തും. ‘മത്സ്യകന്യക’ വേഷത്തിലെത്തി വെള്ളത്തിൽ കിടന്നുള്ള ഷോകൾ അവതരിപ്പിച്ചിരുന്ന കലാകാരിയായിരുന്നു വൃന്ദ. യുവാവും സമാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. ഇരുവരും ഒരു വർഷത്തിലേറെയായി ലിവിംഗ് ടുഗദർ ബന്ധത്തിലായിരുന്നു. 20നാണ് ഇവർ ഹോട്ടലി​ൽ മുറി​യെടുത്തത്. ശനിയാഴ്ച വൈകിട്ട് 6ന് വൃന്ദ ഹോട്ടലിന്റെ മുകളിൽനിന്ന് ചാടുകയായിരുന്നു. സംഭവ സമയത്ത് യുവാവ് ആശ്രാമത്ത് ഫെസ്റ്റിലായിരുന്നു. ഹോട്ടൽ ജീവനക്കാരാണ് ഇയാളെ വിളിച്ചുവരുത്തിയത്. തുടർന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വി​ട്ടയയ്ക്കുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വൃന്ദ തനിച്ചാണ് കെട്ടിടത്തിന്റെ മുകളിലേക്ക് പോയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.വൃന്ദ നേരത്തെ വിവാഹിതയായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.

ജീവിതം മടുത്തു എന്ന് കുറിപ്പ്

ദിവസവും ഡയറി എഴുതുന്ന സ്വഭാവക്കാരിയായിരുന്നു വൃന്ദ. മുറിയിൽനിന്ന് ഡയറിയും കണ്ടെത്തി. മരണത്തിന് തൊട്ടുമുമ്പ് എഴുതിയിരുന്നതായി സംശയിക്കുന്ന 'ജീവിതം മടുത്തു' എന്ന് തുടങ്ങുന്ന കുറിപ്പ് ഡയറിയിൽ ഉണ്ടായിരുന്നു. ഡയറി പരിശോധിച്ചപ്പോൾ, അടുത്തകാലത്ത് വൃന്ദയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA