
ചെന്നൈ: അദ്ധ്യാപകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് തമിഴ്നാട് കല്ലാക്കുറിച്ചിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ജഗദേശൻ എന്ന അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അദ്ധ്യാപകൻ കുട്ടിയെ അനുചിതമായി സ്പർശിച്ചതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.സംസ്ഥാനത്ത് ക്രമസമാധാനനില മോശമാകുന്നതായും കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കസ്റ്റഡി മരണങ്ങൾ, ദുരഭിമാനക്കൊല എന്നിവ വർദ്ധിക്കുന്നതായും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |